കുന്ദമംഗലം : കുന്ദമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭക്ഷണശാല ഒരുങ്ങി. പാലുകാച്ചല്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി നിര്‍വഹിച്ചു. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ ബാബു നെല്ലുളി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേഷ് മാസ്റ്റര്‍,കെ പി എസ് ടി എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അരവിന്ദന്‍, വിനോദ് പടനിലം, രമേശന്‍ എം.കെ അനീഷ്, എ.ഇ .ഒ രാജീവ്, ഹെഡ്മാസ്റ്റര്‍ പ്രവീണ്‍, ശ്രീജിത്ത് പിഎം, , ടി.ടി ബിനു, ഇ.കെ സുരേഷ്, കൃഷ്ണമണി, സുധീര്‍ കുമാര്‍ യു.കെ എന്നിവര്‍ സംബന്ധിച്ചു. വെള്ളിയാഴ്ച ആരംഭിക്കുന്ന ശാസ്‌ത്രോല്‍സവത്തിന് ഒന്നാം ദിനത്തില്‍ പാല്‍പായസം ഉപ്പേരി അച്ചാറ് സാമ്പാര്‍ കാളന്‍ പച്ചടി എന്നിവ അടങ്ങിയ സദ്യയും രണ്ടാം ദിനം ചിക്കന്‍ കറി ഉള്‍പ്പെടെയുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനാണ് ഭക്ഷണ കമ്മറ്റിയുടെ ചുമതല. ശ്രീനിവാസന്‍ നെച്ചൂളിയുടെ നേതൃത്വത്തിലാണ് ഭക്ഷണം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *