ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ മൂന്നു വയസുകാരിയെ ബന്ധുവായ 22കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം വയലില്‍ കുഴിച്ചിടുകയും ചെയ്തു.

ചോക്ലേറ്റ് നല്‍കി കുട്ടിയെ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവിനോടൊപ്പമാണെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് സൂപ്രണ്ട്. എല്‍. സുബ്ബരായുഡു പറഞ്ഞു.”സംശയാസ്പദമായ രീതിയിലാണ് ഇയാള്‍ പെരുമാറിയത്. ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. സ്‌കൂളിന് സമീപത്തെ തുറസ്സായ സ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു” എസ്പി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *