രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യവും തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരനുമായിരുന്ന കുരുവട്ടൂർ ടി. സി. അബ്ദുറഹിമാന്റെ ഓർമ്മ ദിനത്തിൽ അനുസ്മരണം നടത്തി. കുരുവട്ടൂർ രാജീവ്ജി ചാരിറ്റബിൾ ആൻഡ് സെക്യൂരിറ്റിഅലയ്ഡ് സർവിസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കുരുവട്ടൂർ എ. യു.പി സ്കൂളിലാണ് ചടങ്ങ് നടന്നത്. ഇതോടനുബന്ധിച്ച് സ്കൂളിന് ഗാന്ധി സാഹിത്യകൃതികൾ നൽകി. സി.ജെ ജിഷ അധ്യക്ഷതവഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് പി. ബാവക്കുട്ടി മാസ്റ്ററിൽ നിന്ന് സ്കൂൾ ലീഡർ സി. എ.അബിൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. കെ. കെ.പ്രമോദ് കുമാർ, സി. ടി.ബിനോഷ്,പി.കെ. ജയകൃഷ്ണൻ, സുന്ദരൻ,സുനിൽ പയമ്പ്ര,പി. സത്യൻ എന്നിവർ സംസാരിച്ചു. വൈ. എം.ജീന സ്വാഗതവും അഷി. കെ.ദാസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *