അയോധ്യയിലെ രാമക്ഷേത്രം ഉൾപ്പെടെയുള്ള ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) പുറത്തുവിട്ട വീഡിയോയിലാണ് ഭീഷണി. നവംബർ 16, 17 തീയതികളിൽ ആക്രമണം ഉണ്ടാകുമെന്നാണ് പന്നു മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാനഡയിലെ ബ്രാംപ്‌ടണിൽ റെക്കോർഡ് ചെയ്‌ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് പന്നു പറഞ്ഞിരിക്കുന്നത്.”അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൻ്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വീഡിയോയിൽ പന്നു പറയുന്നത്. ഈ വർഷം ജനുവരിയിൽ രാമക്ഷേത്രം തുറന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ, നവംബർ 1നും 19നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു.പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്നുവിന്റെ നേതൃത്വത്തിൽ എസ്എഫ്ജെ നിരന്തരമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഖലിസ്ഥാന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യ ആവർത്തിച്ച് ആശങ്കകൾ ഉന്നയിക്കുന്നുണ്ടെങ്കിലും കാനഡയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുന്നതിന്റെ പ്രാധന കാരണങ്ങളിലൊന്നും ഇത് തന്നെയാണ്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020