ഉമ്മന്‍ചാണ്ടിയുടെ മരുകന്‍ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു..ട്വന്റി 20യുടെ ഉപദേശക സമിതി ചെയര്‍മാനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അദ്ദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോര്‍ഡിനേറ്ററായും ജനറല്‍ സെക്രട്ടറിയായും ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ പ്രവര്‍ത്തിക്കും.

ഉമ്മന്‍ചാണ്ടിയുടെ മൂത്ത മകള്‍ മരിയയുടെ ഭര്‍ത്താണ് വര്‍ഗീസ് ജോര്‍ജ്. വിദേശത്ത് ജോലി നോക്കുകയായിരുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി ജോലി രാജിവെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.സിനിമാ നടന്‍ ലാലും അദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും പാര്‍ട്ടിയില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ ഉപദേശക സമിതിയില്‍ ലാല്‍ പ്രവര്‍ത്തിക്കും. യൂത്ത് വിംഗ്, സീനിയര്‍ സിറ്റിസണ്‍ വിംഗ്, വനിതാ വിംഗ് തുടങ്ങിയവ രൂപീകരിച്ച് പാര്‍ട്ടി വിപുലമാക്കാനാണ് ട്വന്റി 20 ശ്രമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *