സിറോ മലബാ‍ർ സഭാ ഭൂമിയിടപാട് കേസിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് ആദായ വകുപ്പ്. ഭൂമിയിടപാടിൽ എറണാകുളം- അങ്കമാലി അതിരൂപത 3.5 കോടി രൂപ കൂടി പിഴയൊടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂയിടപാടിൽ വൻ നികുതി വെട്ടിപ്പ് നടന്നെന്നും കൂടി ആദായനികുതി വകുപ്പ് റിപ്പോർട്ടിൽ പറയുന്നു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നെടുത്ത 58 കോടി തിരിച്ചടയ്ക്കാനാണ് സഭയുടെ കൈവശമുളള ഭൂമി വിറ്റത്. എന്നാൽ ഈ കടം തിരിച്ചയ്ക്കാതെ രണ്ടിടത്ത് ഭൂമി വാങ്ങുകയാണ് സഭ ചെയ്തത്. ഈ ഭൂമിയിടപാടിന് എത്രപണം കൊടുത്തു എന്നതിനും കൃത്യമായി രേഖകളില്ല. ഇടനിലക്കാരൻ സാജു വർഗീസിനെ പരിചയപ്പെടുത്തിയത് കർദിനാളെന്ന് പ്രൊക്യുറേറ്റർ മൊഴി നൽകിയതായും റിപ്പോർട്ടിലുണ്ട്.

ഇതേ സമയം, കേസിൽ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കർദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മാർ ജോർജ്ജ് ആല‌ഞ്ചേരി,അതിരൂപത മുൻ ഫിനാൻസ് ഓഫീസർ ഫാദർ ജോഷി പുതുവ ഭൂമി വാങ്ങിയ സാജു വർഗീസ് എന്നിവർ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *