തിരുവനന്തപുരം: വര്‍ഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ സി.പി.എം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
എന്തൊക്കെ ചെയ്താലും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉജ്ജ്വല വിജയത്തെ തടയാന്‍ സിപിഎമ്മിനൊ ബിജെപി ക്കോ ആവില്ല. സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവര്‍ എടുത്തു കൊണ്ടിരിക്കുന്നത്. ഇതൊന്നും കൊണ്ട് പാലക്കാട് യുഡിഎഫിനെ പരാജയപ്പെടുത്താന്‍ ആവില്ല. രണ്ട് പത്രങ്ങളില്‍ വിഷലിപ്തമായ പരസ്യം നല്കി ബിജെപിയെ സഹായിക്കുകയാണ് സിപിഎം. രണ്ടു കൂട്ടരും തമ്മിലുള്ള അന്തര്‍ധാര മറനീക്കി പുറത്തുവന്നു പരസ്യമായിരിക്കുന്നു.
ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതകള്‍ മാറിമാറി കത്തിക്കാന്‍ ശ്രമിക്കുകയാണ് സിപിഎം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചെങ്കില്‍ ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാന്‍ ശ്രമിക്കുകയാണ്. പാണക്കാട് തങ്ങളെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പറയാന്‍ പാടില്ലാത്തതാണ്.
ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വളമിട്ടു കൊടുക്കുന്ന സിപിഎമ്മിന്റെ ശ്രമം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അവര്‍ ചുട്ട മറുപടി നല്‍കും. പാലക്കാട് എത്ര ശ്രമിച്ചാലും ബിജെപിയോ സിപിഎമ്മും ജയിക്കാന്‍ പോകുന്നില്ല. അവിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം സുനിശ്ചിതമാണ്. സന്ദീപ് വാര്യരെ കുറിച്ച് കെ ബാലന് മുമ്പ് പറഞ്ഞത് എന്താണ് എന്ന് എല്ലാവരും കേട്ടതാണ്. രണ്ട് കയ്യും നീട്ടി വാര്യരെ സ്വന്തം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ഇപ്പോള്‍ മാറ്റി പറയുന്നത്. സ്വയം പരിഹാസ്യന്‍ ആവുകയാണ് ബാലന് – ചെന്നിത്തല പറഞ്ഞു.