തിരുവനന്തപുരം: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കണമെന്ന് മുതിര്‍ന്ന നേതാവ് വി മുരളീധരന്‍. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.

‘കേരളത്തില്‍ പ്രചാരണത്തിന് പോയതിനപ്പുറം തനിക്കൊന്നും അറിയില്ല. കൂടുതല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ചോദിക്കണം’- വി. മുരളീധരന്‍ പറഞ്ഞു.

ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല. പ്രധാന നേതാവായതുകൊണ്ടാണ് തനിക്ക് മഹാരാഷ്ട്രയില്‍ ചുമതല നല്‍കിയത്. അതേസമയം സന്ദീപ് വാര്യര്‍ പോയത് തിരിച്ചടിയാണോ എന്ന ചോദ്യത്തിനും മുന്‍ കേന്ദ്രസഹമന്ത്രി മറുപടി നല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *