ടൂറിസ്‌റ്റ്, സ്വകാര്യ ബസുകളുടെ മൂന്ന് മാസത്തെ നികുതി ഒഴിവാക്കാന്‍ തീരുമാനമായി.ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്.ലോക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ഗതാഗത മേഖല പൂർണ്ണമായും നഷ്ടത്തിലാണ്. 10,000ത്തോളം ബസ് ഉടമകളാണ് ഇതുമായി ബന്ധപ്പെട്ട നികുതി ഇളവിന് മന്ത്രിക്ക് കത്ത് നൽകിയത്. അതുപോലെ തന്നെ ഓട്ടോ ടാക്സി എന്നിവയുടെയും സ്ഥിതി പരിതാപകരമാണ്.

ഏപ്രിൽ, ജൂൺ, ജൂലൈ മാസങ്ങളിലെ നികുതിയാണ് ഒഴിവാക്കി നൽകിയത്. കോവിഡ് പ്രതിസന്ധിക്കിടെ ബസ് മേഖലയ്‌ക്ക്‌ ആശ്വാസം പകരുന്നതാണ്‌ സർക്കാർ തീരുമാനം.

ഓട്ടോ, ടാക്‌സി എന്നിവയുടെ രണ്ടു ലക്ഷം വരെയുള്ള വായ്‌പാ പലിശയില്‍ നാല് ശതമാനം സർക്കാർ വഹിക്കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *