മെഡിക്കൽ വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി.ആലപ്പുഴ കളർകോ‍‍ട് അപകടത്തിൽ അനുശോചനം അറിയിച്ച് സംസാരിക്കുമായായിരുന്നു അദ്ദേഹം.മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കെഎസ്ആർടിസി ബസുമായി കാർ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചു പേർ മരിച്ചിരുന്നു. പരുക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ് എന്നിവരാണ് മരിച്ചത്. ഒരാൾസംഭവസ്ഥലത്തും നാല് പേർആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *