തിരുവനന്തപുരം: മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് കേസില്‍ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ രക്ഷിക്കാന്‍ ശ്രമം. ഉദ്യോഗസ്ഥനെതിരായ ഗുരുതരാരോപണങ്ങള്‍ ഒഴിവാക്കി സര്‍ക്കാരിന്റെ ചാര്‍ജ് മെമ്മോ. മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതും പൊലീസില്‍ വ്യാജ പരാതി നല്‍കിയതുമൊന്നും മെമ്മോയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഉദ്യോഗസ്ഥന്‍ പൊലീസിനു നല്‍കിയ സ്‌ക്രീന്‍ഷോട്ടും റിപ്പോര്‍ട്ടും ചാര്‍ജ് മെമ്മോയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. ഉന്നത നിര്‍ദേശപ്രകാരമായിരുന്നു താന്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതെന്ന് ഗോപാലകൃഷ്ണന്‍ സ്‌ക്രീന്‍ഷോട്ടില്‍ പറയുന്നുണ്ട്. ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നു മാത്രമാണ് മെമ്മോയില്‍ പറയുന്നത്.

ഒരു ദിവസം വൈകിയാണ് ഗ്രൂപ്പ് നിര്‍മിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥന്‍ വിശദീകരണം നല്‍കുന്നത്. ഗോപാലകൃഷ്ണന്‍ ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഒക്ടോബര്‍ 31നാണ്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു വിശദീകരണം നല്‍കുന്നത് നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.28നുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *