കൊയിലാണ്ടിയിൽ സ്വര്‍ണക്കടത്ത് സംഘം പ്രവാസിയെ തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ചു.മുത്താമ്പി സ്വദേശി ഹനീഫയെയാണ് കൊയിലാണ്ടിയില്‍നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഹ​നീ​ഫ​യെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ അ​ഞ്ചം​ഗ​സം​ഘം ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ട​ക​ര റൂ​റ​ല്‍ എ​സ്പി ഡോ.​ബി.​ശ്രീ​നി​വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍ കൊ​യി​ലാ​ണ്ടി സ്റ്റേ​ഷ​നി​ലെ​ത്തി സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തു​ക​യും അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

പൊലീസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാവിലെയാണ് ഹനീഫയെ വിട്ടയച്ചത്. മർദനമേറ്റ ഹനീഫയെ ആശുപത്രയിലേക്ക് മാറ്റി. ഒരുമാസം മുന്‍പ്, മറ്റൊരു പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ അതേസംഘമെന്നാണ് ഇതിനുപിന്നിലെന്നാണ് സംശയം.അ​ഷ്റ​ഫ് വി​ദേ​ശ​ത്ത് നി​ന്ന് കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം യ​ഥാ​ര്‍​ഥ ഉ​ട​മ​ക​ള്‍​ക്ക് ല​ഭി​ക്കാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് അ​ര്‍​ധ​രാ​ത്രി വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്തു.

അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഘവുമായി ഹനീഫ ചേർന്നുപ്രവർത്തിച്ചിട്ടുണ്ട്. മൂന്നു മാസം മുൻപാണ് ഹനീഫ ഖത്തറിൽനിന്നു നാട്ടിലെത്തിയത്. പലപ്പോഴും ഹനീഫ കാരിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *