കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊന്ന കേസില്‍ പ്രതിക്ക് കടുത്ത ശിക്ഷ. പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന് കോടതി ഇരട്ട ജീവപര്യന്തം തടവ് വിധിച്ചു. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.

വിവിധ വകുപ്പുകളില്‍ എട്ടു വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ ആദ്യം അനുഭവിക്കണം. തടവുശിക്ഷ വെവ്വേറെ അനുഭവിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നല്‍കണം.

2022 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാള്‍ വെടിവച്ചുകൊന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു അരും കൊല.

Leave a Reply

Your email address will not be published. Required fields are marked *