തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ കണ്ടെത്തി.കാട്ടാനയുടെ ആരോഗ്യനില ആശങ്കയുണ്ടാക്കുന്നുവെന്ന് ഡോ അരുണ്‍ സക്കറിയ. ആനയ്ക്ക് ചികിത്സ നല്‍കാനുള്ള ദൗത്യം അതീവ ദുഷ്‌കരമാണെന്നും മയക്കുവെടി വച്ചശേഷം സ്റ്റാന്‍ഡിങ് പൊസിഷനില്‍ നിര്‍ത്തിയായിരിക്കും ചികിത്സ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ആനകള്‍ കുത്തുകൂടിയപ്പോള്‍ ഉണ്ടായ മുറിവായാണ് പ്രാഥമിക നിഗമനം. വെടിയേറ്റിട്ടുണ്ടോ എന്നത് പരിശോധിക്കും. കുങ്കിയാനകളെ കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയ്ക്ക് ചികിത്സ നല്‍കുക. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ചികിത്സ നല്‍കുന്നതില്‍ തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *