മദ്യ വിൽപ്പനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ യുവാവ് എക്സൈസ് പിടിയിലായി. ചീപ്പാട് മരച്ചുവട് ഭാഗത്ത് നിന്ന് പിടിയിലായ പ്രതി വെള്ളമുണ്ട പഴഞ്ചന സ്വദേശി ജോഫിൻ ജോസഫിൽ നിന്ന് 12 ലിറ്റർ മദ്യം പിടിച്ചെടുത്തു. രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും അതിസാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു എന്ന് എക്സൈസ് വ്യക്തമാക്കി. ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. നേരത്തെയും മദ്യവിൽപ്പനയുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പരാതികൾ ഉണ്ടായിരുന്നു. വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപ്പന നടത്തുന്ന വ്യക്തിയാണ് പ്രതിയെന്നും എക്സൈസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജെ എഫ് സി എം കോടതി റിമാൻഡ് ചെയ്തു. വാടി എക്സൈസ് സർക്കിൾ പാർട്ടി പ്രിവൻ്റീവ് ഓഫീസർ ദീപു എയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി കെ, സിവിൻ എക്സൈസ് ഓഫീസർ ജെയ്മോൻ ഇ എസ്, സിഇഒ ഡ്രൈവർ ഷിംജിത്ത് എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *