ഡിസിസി അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള പ്രതിസന്ധി അവസാനിക്കാതെ കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനായി പരിഗണിക്കുന്നതിനെതിരെയാണ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

മുന്‍ എംഎല്‍എ വിടി ബല്‍റാമിനെയോ എ തങ്കപ്പനെയോ സി ചന്ദ്രനെയോ ഗോപിനാഥിന് പകരം ഡിസിസി അധ്യക്ഷനാക്കണം എന്നാണ് ആവശ്യം. എന്നാല്‍ എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്. ജില്ലയില്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടത്തില്‍ ഗോപിനാഥിനും പങ്കുണ്ടെന്നാണ് എതിര്‍ പക്ഷം ചൂണ്ടികാട്ടുന്നത്. പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ കൂട്ടുനിന്നവര്‍ക്ക് എന്തിന് ചുമതലകള്‍ നല്‍കണമെന്നാണ് പ്രതികൂലിക്കുന്നവര്‍ ചോദിക്കുന്നത്.

മൂന്ന് മാസമായി പാലക്കാട് ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പുതിയ ഡിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് വികെ ശ്രീകണ്ഠന്‍ രാജിവെച്ചതോടെയാണ് ഡിസിസി അധ്യക്ഷ പദവി ഒഴിഞ്ഞത്.

നിലവില്‍ തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍, കൊല്ലം: തീരുമാനമായില്ല. എന്നിങ്ങനെയാണ് ഡിസിസി അധ്യക്ഷന്മാരുടെ സാധ്യത പട്ടിക.

Leave a Reply

Your email address will not be published. Required fields are marked *