
ബാങ്കിൽ അടക്കാൻ കൊണ്ട് പോയ 7 ലക്ഷം കവർന്നു.പാര്‍ക്ക്ചെയ്ത കാറിന്റെ ഗ്ലാസ് തകര്താണ് ഏഴുലക്ഷം രൂപ കവര്‍ന്നത്. പേരാമംഗലം സ്വദേശി കടവി ജോര്‍ജിന്റെ കാറിലുണ്ടായിരുന്ന പണമാണ് കവര്‍ന്നത്. പേരാമംഗലം പള്ളിക്കടുത്ത വഴിയില്‍ കാര്‍ പാര്‍ക്ക്ചെയ്തശേഷം പള്ളിയില്‍പ്പോയ സമയത്താണ് മോഷണം.പിന്സീറ്റിനോടുചേര്ന്ന ചില്ലുതകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവരുകയായിരുന്നു. കാര്‍ ഒതുക്കിയശേഷം പള്ളിയില്‍പ്പോയി പത്തുമിനിറ്റിനകം തിരികെ എത്തിയപ്പോഴേക്കും കളവ് നടന്നിരുന്നു. തൃശ്ശൂരിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ജോര്‍ജ്. കടയുടമ സ്ഥലത്തില്ലാതിരുന്നതിനാല്‍ കളക്ഷനുമായി ജോര്‍ജ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ബുധനാഴ്ച ബാങ്കിലടയ്ക്കേണ്ട പണമാണ് മോഷണംപോയത്. പ്രദേശത്തെ സി.സി.ടി.വി. ക്യാമറകള്‍ പേരാമംഗലം പോലീസ് പരിശോധിച്ചുവരികയാണ്.പണം കൊണ്ടുവരുന്നത് അറിഞ്ഞ് ജോര്‍ജിനെ തൃശ്ശൂരില്‍ നിന്ന് പിന്തുടര്ന്നെത്തിയ സംഘമാണ് കാര്‍ കൊള്ളയടിച്ചതെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്ത് ക്യാമറ ഇല്ലാത്തതാണ് അന്വേഷണത്തെ ദുഷ്കരമാക്കുന്നത്.
