നെയ്യാറ്റിന്‍കരയിലെ ഗോപന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.ഗോപന് നിരവധി അസുഖങ്ങളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും ഗോപന് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗോപന്റെ ഹൃദയധമനികളില്‍ 75% ലധികം ബ്ലോക്ക് ഉണ്ടായിരുന്നതായും കാലില്‍ അള്‍സര്‍ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഗോപന്റെ മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഇത് മരണകാരണമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രാസപരിശോധനാ ഫലം വന്നാലെ മരണകാരണം നിര്‍വചിക്കാനാകൂ എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *