തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ അഞ്ച് പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചു. പ്രതിയുടെ മാനസികാരോഗ്യ നിലയും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അഫാന്‍ എന്തിനാണ് പണം ആവശ്യപ്പെട്ടതെന്ന് വ്യക്തമാകാന്‍ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

അതിനിടെ അഫാന്‍ കൊലപാതകം നടത്താന്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉച്ചയ്ക്ക് ഒരു ഒരുമണിക്ക് കല്ലറ പാങ്ങോട് കൂടി കടന്നു പോകുന്നതാണ് ദൃശ്യം. മാതാവിനെ ആക്രമിച്ച ശേഷം സല്‍മാബീവിയുടെ വീട്ടിലേക്ക് പോകുന്നതാണെന്ന നിഗമനത്തിലാണ് പൊലീസ്. സല്‍മാ ബീവിയുടെ വീട്ടില്‍ ഫിംഗര്‍പ്രിന്റ് വിദഗ്ധര്‍ എത്തിയിട്ടുണ്ട്. അഫാന്റെ വീട്ടില്‍ ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം ചിറയിന്‍കീഴ് സിഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളിയി ഇന്നലെയാണ് നാടിനെ ഞെട്ടിച്ച കൊലപാതക പരമ്പര അരങ്ങേറിയത്. പ്രതി അഫാന്റെ സഹോദരന്‍ 8-ാം ക്ലാസ് വിദ്യാര്‍ഥി അഫ്‌സാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (23), പിതൃസഹോദരന്‍ എസ്.എന്‍ പുരം ആലമുക്ക് ലത്തീഫ് (66), ഭാര്യ ഷാഹിദ (59), പിതൃമാതാവ് സല്‍മാബീവി (88) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാവ് ഷെമി അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *