യുക്രൈനും യൂറോപ്യൻ സഖ്യകക്ഷികളും അവതരിപ്പിച്ച ‘യുക്രൈനിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനം നടപ്പാക്കണം’ എന്ന കരട് പ്രമേയത്തിനെതിരെ വോട്ട് ചെയ്യാൻ റഷ്യയ്‌ക്കൊപ്പം അമേരിക്കയും. 193 അംഗ യുഎൻ പൊതുസഭ തിങ്കളാഴ്ച വോട്ട് ചെയ്​തത്​.മൂന്ന് വർഷം മുമ്പ് ആരംഭിച്ച യുദ്ധത്തിനിടെ ആദ്യമായാണ്​ യുഎന്നിൽ അമേരിക്ക റഷ്യക്ക്​ അനുകൂലമായി വോട്ട്​ ചെയ്യുന്നത്​. യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക ഒഴികെയുള്ള ജി7 രാജ്യങ്ങളും കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതോടെ പ്രമേയം പാസായി. അതേസമയം, റഷ്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നായ ചൈനയ്‌ക്കൊപ്പം ഇന്ത്യയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *