കുന്ദമംഗലം: കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ പാചക തൊഴിലാളി സംഗമം പെരുവയല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ചു. എം എല്‍ എ പി ടി എ റഹീം പരിപാടി ഉദ്ഘാടനം ചെയ്തു. പെരുവയല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍, ജൂനിയര്‍ ഇന്‍സ്‌പെക്ടര്‍ അലി എന്നിവരുടെ സാന്നിധ്യത്തില്‍ ഹെല്‍ത്ത് ബോധവല്‍ക്കരണ ക്ലാസ് നടത്തി. നമ്മുടെ 250 ഓളം മെമ്പര്‍മാര്‍ക്കുള്ള റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. കുന്ദമംഗലം മണ്ഡലം സെക്രട്ടറി നൗഫല്‍ സ്വാഗതവും കുന്ദമംഗലം മണ്ഡലം പ്രസിഡണ്ട് മഹബൂബ് കുറ്റിക്കാട്ടൂര്‍ അധ്യക്ഷന്‍ വഹിക്കുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറി വഹാബ് മലപ്പുറം സംഘടന വിശദീകരണം നടത്തി. സംസ്ഥാന സെക്രട്ടറി നാസര്‍ പിലാശ്ശേരി
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും പെരുമണ്ണ ഏരിയ പ്രസിഡണ്ട് അബ്ബാസ് പെരുമണ്ണയും ജില്ലാ നേതാക്കന്മാരായ പ്രസിഡണ്ട് ബഷീര്‍ പാണ്ഡ്യശാല, സെക്രട്ടറി റസാക്ക് കൊടുവള്ളി, ട്രഷറര്‍ വിജീഷ് മടവൂര്‍, ജോയന്‍ സെക്രട്ടറി ലെനിന്‍ വള്ളിയില്‍ എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം മണ്ഡലം ട്രഷറര്‍ ഖാദര്‍ നന്ദി പറഞ്ഞു.
