
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ പരിശോധന നടത്തി.
പരിശോധനയില്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന മേലാറ്റൂര്‍ കോപ്പറേറ്റീവ് സര്‍വീസ് ബാങ്ക് മാലിന്യം കോമ്പൗണ്ടില്‍ തന്നെ അലക്ഷ്യമായി നിക്ഷേപികുന്നതായും കത്തിക്കുന്നതായും കണ്ടെത്തി. ഇവര്‍ ഹരിത കര്‍മ്മ സേനയുമായി സഹകരിക്കുന്നില്ല എന്നും പരിശോധനയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തുന്നതിന് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.
പരിശോധനയ്ക്ക് ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ കെ സിറാജുദ്ദീന്‍, എ ജയപ്രകാശ് , മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ക്ലര്‍ക്ക് കെ അമല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
