കോഴിക്കോട് :രാമാനാട്ടുകര ഭാഗത്ത് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാളെ പിടികൂടി. മലപ്പുറം സ്വദേശി കൊളത്തൂര്‍ പടപറമ്പ് കപോടത്ത് ഹൗസില്‍ മുനീര്‍ കെ (34) നെ കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ഫറോക്ക് എസ് ഐ ആര് എസ് വിനയന്റെ നേതൃത്വത്തിലുള്ള ഫറോക്ക് പോലീസും ചേര്‍ന്ന് പിടികൂടി.
ഫറോക്ക് , രാമാനാട്ടുകര ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരത്തില്‍ ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മലപ്പുറം ഭാഗത്തു നിന്നും ഗുഡ്സ് ഓട്ടോയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവ് പിടികൂടിയത് വിപണിയില്‍ ഗ്രീന്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടിക്കൂടിയത്. കഴിഞ്ഞ ദിവസം 105 ഗ്രാം എം ഡി എം എ യായി ബി.ബി.എ വിദ്യാര്‍ത്ഥി മലപ്പുറം സ്വദേശി ശ്രാവണ്‍ സാഗറിനെ രാമാനാട്ടുകര ഫ്ലൈ ഓവറിനു താഴെ വച്ച് പിടി കൂടിയിരുന്നു.
ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സിറ്റിയിലെ ബസ്സ്റ്റാറ്റുകള്‍ വിദ്യാലയ ങ്ങളുടെ പരിസരം റെയില്‍വെ സ്റ്റേഷന് പരിസരം , അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സിറ്റി ഡാന്‍സാഫിന്റെ നിരീക്ഷണം ഉണ്ടാകുമെന്നും , ലഹരിമരുന്ന് ഉപയോഗിക്കുന്നവരെയും , വില്പനക്കാരെയും പിടികൂടുമെന്നും നാര്‍ക്കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഗഅ ബോസ് പറഞ്ഞു.
ഡാന്‍സാഫ് എസ്. ഐ മാരായ മനോജ് ഇടയേടത്ത് , അബ്ദുറഹ്മാന് കെ, എ.എസ്.ഐ അനീഷ് മൂസേന്‍വീട് , അഖിലേഷ് കെ, ശ്രീശാന്ത് എന്‍.കെ , അഭിജിത്ത് പി, അതുല്‍ ഇ.വി , ഫറോക്ക് സ്റ്റേഷനിലെ സനൂപ് , സുമേഷ്, ശന്തനു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
