ആശാ വര്‍ക്കര്‍മാരെ പിരിച്ചുവിട്ടാല്‍ കേന്ദ്രഫണ്ട് തടയുമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.
ആശാ വർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്ക്കായിരുന്നു അദ്ദേഹം. സമരത്തെ ആരും താഴ്ത്തിക്കേട്ടേണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. ആശാ വർക്കർമാർക്ക് അരക്ഷിതാവസ്ഥയുണ്ടാവുന്നുണ്ടെങ്കിൽ പ്രധാനമന്ത്രിയെയും കേന്ദ്ര ആരോഗ്യമന്ത്രിയെയും വിവരം ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇത് കേന്ദ്രത്തിന്റെ പദ്ധതിയാണെങ്കിൽ അത് വിഭാവനം ചെയ്ത് സ്ഥാപിതമാകുന്ന കാലത്ത് ചില മാനദണ്ഡങ്ങളുണ്ടാവും. ആ മാനദണ്ഡങ്ങൾ പുനഃപരിശോധിക്കാൻ പ്രധാനമന്ത്രിയോടുപറയാം. തീരുമാനമെടുക്കേണ്ടത് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ കാബിനറ്റുമാണ്. അതുപക്ഷേ സമരപ്രഖ്യാപനമല്ല. താൻ സമരത്തിന്റെ ഭാഗമല്ല. സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നത്. അവരെ കേട്ടുവെന്നും അവരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമരം ചെയ്യുന്ന ആശാ വർക്കർമാരെ പിരിച്ചു വിടാൻ സർക്കാർ നടപടി എടുത്താൽ കേന്ദ്ര ഫണ്ട്‌ തടയുമെന്നും ആശ വർക്കർമാരോട് സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *