ടോക്യോ പാരാലിമ്പിക്സില്‍ ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. ഇന്ത്യയുടെ അവനി ലെഖാരയാണ് പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ സ്റ്റാന്‍ഡിംഗ് വിഭാഗത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്.
Amazing, @AvaniLekhara! #Gold #IND #Tokyo2020 #Paralympics #ShootingParaSport pic.twitter.com/8HosLVegjq
— Paralympic Games (@Paralympics) August 30, 2021
ഇതോടെ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിരിക്കുകയാണ് അവനി ലെഖാര. ലോക റെക്കോര്‍ഡ് ഭേദിച്ചാണ് അവനി ലെഖാരയുടെ സ്വര്‍ണനേട്ടം.
സ്വര്‍ണം കരസ്ഥമാക്കിയ അവനിക്ക് ട്വിറ്ററില്‍ അഭിനന്ദന പ്രവാഹമാണ്. ഇന്ത്യന്‍ കായിക ലോകത്തിന്റെ സുപ്രധാന നിമിഷമാണ് ഇതെന്നാണ് അവനിയുടെ നേട്ടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെ പറഞ്ഞത്.
അതിനിടെ, പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതുനിയ വെള്ളി സ്വന്തമാക്കി