കോഴിക്കോട്: താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി താമരശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചു. ജില്ലയിലെ അനധികൃത ട്യൂഷന്‍ സെന്ററുകള്‍ പൂട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് താമരശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ കത്തയച്ചത്.

വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടാവുന്ന അരാജക പ്രവര്‍ത്തനങ്ങളടക്കം തടയാനുള്ള യാതൊരു നടപടിയും ട്യൂഷന്‍ സെന്ററുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതില്‍ രക്ഷിതാക്കളിലും സമൂഹത്തിലും ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഡിഇഒയുടെ നിര്‍ദേശം.

താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ഇത്തരം അരാജകപ്രവര്‍ത്തനങ്ങള്‍ തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ഷഹബാസിന്റെ കൊലപാതക പശ്ചാത്തലത്തിലാണ് താമരശ്ശേരിയിലെ അനധികൃത ട്യൂഷന്‍ സെന്റര്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *