തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരുമായി വീണ്ടും ചര്‍ച്ചക്കൊരുങ്ങി സര്‍ക്കാര്‍. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ആണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ന്എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച. നാളെ മുതല്‍ ആശ വര്‍ക്കര്‍മാര്‍ രാപ്പകല്‍ നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്‍എച്ച്എം ഡയറക്ടറാണ് ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും പങ്കെടുത്ത ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും സമരക്കാര്‍ പ്രതികരിച്ചു.

ചര്‍ച്ചയെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. ചര്‍ച്ചയിലൂടെയാണ് പ്രശ്‌നപരിഹാരമാവുക. തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും സര്‍ക്കാരാണ് ചെയ്യേണ്ടതെന്നുമായിരുന്നു എന്‍എച്ച്എം ആദ്യ ചര്‍ച്ചയില്‍ പ്രതികരിച്ചത്. ഇന്നത്തെ ചര്‍ച്ചയിലെ നിലപാട് എന്താണെന്ന് യോഗത്തില്‍ പങ്കെടുത്ത ശേഷം അറിയാമെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു. അനുകൂലമായ തീരുമാനം ഉണ്ടാകട്ടെയെന്നും ആശമാര്‍ പറയുന്നു. മഴക്കാലമാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെ പടരും. ആശമാര്‍ ഫീല്‍ഡില്‍ ഇറങ്ങിയാലേ കാര്യം നടക്കൂവെന്ന ബോധ്യം സര്‍ക്കാരിനുണ്ടെന്നും ആ സാഹചര്യത്തിലാവാം ചര്‍ച്ചയ്ക്ക് വിളിച്ചതെന്നും ആശമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *