
വടക്കഞ്ചേരിയിൽ ലഹരിവില്‍പ്പന പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമം. പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നില്‍ കല്ലിങ്കല്‍പാടം സ്വദേശിയായ ലഹരി ഇടപാടുകാരനാണെന്ന് പൊലീസ് പറഞ്ഞു.അപകടത്തില്‍ ഉവൈസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ചാടി മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. അതേസമയം പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. കോട്ടയത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പിടി കൂടുമ്പോള്‍ പ്രതിയുടെ പക്കല്‍ എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിരുന്നു.
