കൊല്ലം: കരുനാഗപ്പള്ളില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി. താച്ചയില്‍ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

വീടിന് നേരെ തോട്ടയെറിഞ്ഞ സംഘം വാതില്‍ ചവിട്ടി തുറന്ന് വീട്ടില്‍ കയറി സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ പൂര്‍ണമായും വെട്ടിമാറ്റി. 2014ലെ പങ്കജ് വധശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്.

ഇതേ അക്രമി സംഘം അരമണിക്കൂറിനകം ഓച്ചിറ വവ്വാക്കാവിലെത്തി അനീര്‍ എന്ന യുവാവിനെയും വെട്ടി. കൈക്കും കാലിനും വെട്ടേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ട് ആക്രമങ്ങളും. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഗുണ്ടാ കുടിപ്പകയെന്നാണ് പൊലീസിന്റെ സംശയം.

Leave a Reply

Your email address will not be published. Required fields are marked *