തൂലിക പടവാളാക്കിയ പത്രപ്രവർത്തകൻ,ധീരനായ പത്രപ്രവർത്തകൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 109 വയസ്.കേരളത്തിന്‍റെ മാധ്യമ ചരിത്രത്തിലും നവോത്ഥാന ചരിത്രത്തിലും എന്നും പ്രതിധ്വനിക്കുന്ന പേരാണ് സ്വദേശാഭിമാനി. വെറും 5 വർഷം മാത്രം അച്ചടി നടത്തിയ ഈ പത്രത്തിന് കേരള നവോത്ഥാന ചരിത്രത്തിലെ സ്ഥാനം ചെറുതല്ല. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് സ്വദേശാഭിമാനി പത്രം ഗണ്യമായ സംഭാവനകൾ നൽകി. ഭരണകൂട അഴിമതി, സ്വജനപക്ഷപാതം എന്നിവയ്ക്കെതിരെ തന്റെ തൂലിക ചലിപ്പിക്കാൻ ഒരു തരി പോലും അധൈര്യം അദ്ദേഹം കാണിച്ചിരുന്നില്ല. 1906 ലാണ് രാമകൃഷ്ണപിള്ള സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏൽക്കുന്നത്. പിന്നീട് വനിതകൾക്കായി ശാരദ് മാസികയും വിദ്യാർത്ഥികൾക്കായി വിദ്യാർത്ഥി മാസികയും ആരംഭിച്ചു. എന്നാൽ ദിവാൻ ഭരണത്തിനും രാജവാഴ്ചയുടെ നെറികേടുകൾക്കുമെതിരെ തൂലികചലിപ്പിച്ചു എന്ന കാരണത്താൽ 1910 സെപ്റ്റംബർ 26 ന് തിരുനെൽവേലിയിലേക്ക് നാടുകടത്തപ്പെട്ടു. പക്ഷേ അവിടം കൊണ്ട് അവസാനിക്കുന്നത് ആയിരുന്നില്ല അദ്ദേഹത്തിന്റെ പോരാട്ടം. അനീതിക്കും ഭരണകൂടം നെറികേടുകൾക്കുമെതിരെ അദ്ദേഹം വീണ്ടും എഴുതി. നിർഭയ പത്രപ്രവർത്തകനായി അവസാനം വരെ നിലകൊണ്ടു.

Leave a Reply

Your email address will not be published. Required fields are marked *