തിരുവനന്തപുരം: എംഡിഎംഎയുമായി അസിസ്റ്റന്റ് ഡയറക്ടര്‍ പിടിയില്‍. വിഴിഞ്ഞം ടൗണ്‍ഷിപ് കോളനിയില്‍ താമസിക്കുന്ന ജസീം(35)ആണ് കരമന പൊലീസിന്റെ പിടിയിലായത്. 2.08 gm എംഡിഎംഎയാണ് ഇയാളുടെ കൈയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്. കാസര്‍കോട് നിന്നു ട്രെയിനില്‍ തമ്പാനൂരില്‍ എത്തിയപ്പോഴാണ് ജസീം പിടിയിലായത്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായിട്ടാണ് പൊലീസ് പരിശോധന നടത്തിയത്. കരമന സിഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
