കുന്ദമംഗലം: എല്ലാ തരം ലഹരി വസ്തുക്കളും ഇസ്ലാമിന് വിരുദ്ധമാണെന്നും അത് വര്‍ജ്ജിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്നും മത പണ്ഡിതന്‍ റഫീഖ് റഹ്‌മാന്‍ മൂഴിക്കല്‍. കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല് സംഘടിപ്പിച്ച ഈദ് ഗാഹില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം മദ്യം ഉള്‍പ്പടെ എല്ലാ ലഹരികളും വിരുദ്ധമാണ്. മദ്യത്തെ ഒഴിവാക്കി മയക്കുമരുന്നിനെ പിടികൂടുന്ന ഗവണ്‍മെന്റിന്റെ ഇരട്ടത്താപ്പ് ശരിയല്ല. ഇതിനെതിരെ കേരളം സംഘടിതമായ ചിറകെട്ടി പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
പലസ്തിന്റെ സ്വാതന്ത്ര്യം പോരാട്ടമാണ്. സര്‍ക്കാര്‍ സ്ഥലമാണെങ്കിലും ഐക്യരാഷ്ട്ര സഭയുടെ 60 -40 പോലും കയറിപ്പിടിച്ച് ഇപ്പോള്‍ 10% പലസ്തീന്റെ കയ്യിലുള്ളൂ. അതാണ് ഗാസ. അതുകൂടി നഷ്ടപ്പെടുമ്പോള്‍ തിരിച്ചുപിടിക്കാനുള്ള ആധുനിക ബദര്‍ ആണ് അവര്‍ നടത്തുന്നത്.അതിനോട് ഐക്യപ്പെടുക എന്നത് ഏതൊരു സ്വാതന്ത്ര്യ വിമോചനപ്പോരാളികളുടേയും ബാധ്യതയാണെന്നും ഇപ്പോള്‍ പലരും പിന്തുടരുന്ന മൗനം ?ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു .

സ്ത്രീകളും കുട്ടികളും പുരുഷന്‍മാരും അടക്കം വലിയ ജനാവലി ആയിരുന്നു നമസ്‌കാരത്തിന് എത്തിയത്. രാവിലെ 7.30 ന് ആയിരുന്നു നമസ്‌കാരം.

കുന്ദമംഗലം മസ്ജിദുല്‍ ഇഹ്‌സാന്‍മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള, സെക്രട്ടറി പി എം ഷെരീഫുദ്ദീന്‍, വൈസ് പ്രസിഡന്റ്മാരായ അലി നെടുങ്കണ്ടത്തില്‍, എം കെ സുബൈര്‍, ജോയിന്റ് സെക്രട്ടറിമാരായ അലി ‘പി ,യൂസഫ് മാസ്റ്റര്‍ ട്രഷറര്‍ മുഹമ്മദ് പൂളക്കാന്‍ പൊയില്‍, ജോയന്റ് ട്രഷറര്‍ റഷീദ് നടുവിലശ്ശേരി, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ പി കെ ബാപ്പു ഹാജി, ,ടിവി മുഹമ്മദ്,കെ പി മുഹമ്മദ് ‘ഹനീഫ പടിഞ്ഞാറെമാട്ടുമ്മല്‍ കെ കെ അബ്ദുല്‍ ഹമീദ് ,, എന്‍ഡാനിഷ് ,അമീന്‍ ഇയ്യാറമ്പില്‍, , തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *