എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.കൂലി കുടിശ്ശിക ഉടന്‍ അനുവദിക്കുക, അഞ്ചരക്കോടി തൊഴുദിനം വെട്ടി കുറച്ചത് പുനസ്ഥാപിക്കുക, കൂലി 600 രൂപയുംതൊഴില്‍ ദിനം 200 ഉംആക്കി ഉയര്‍ത്തുക, അശാസ്ത്രീയ എന്‍എംഎംഎസ് ഉപേക്ഷിക്കുക, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. കുന്ദമംഗലം പോസ്റ്റ്‌ ഓഫീസ് മാർച്ചും ധർണ്ണയും സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഇ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെ. സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.എം .പി ശിവാനന്ദൻ സംസാരിച്ചു. എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കുന്നമംഗലം പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് ബാബു സ്വാഗതവും എം. തങ്കം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *