ഇടുക്കിയിൽ കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസി അടുക്കളയില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നാട്ടുകാരുടേയും ബന്ധുക്കളുടേയും മക്കളുടേയും അവസരോചിതമായ ഇടപെടലിലാണ് പ്രതിയെന്ന് സംശയിക്കുന്ന ബിനോയിയുടെ വീടിനുള്ളില്‍തന്നെ സിന്ധുവിന്റെ മൃതദേഹമുണ്ടാകുമെന്ന ഇവരുടെ നിഗമനത്തിൽ എത്തിയത് .അടുക്കളയില്‍ നിര്‍മാണപ്രവൃത്തികള്‍ നടന്നിട്ടുണ്ടെന്ന് സിന്ധുവിന്റെ ഇളയമകന് തുടക്കത്തിലേ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ സംശയം ആറാംക്ലാസുകാരന് മറ്റ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, മരിച്ച സിന്ധുവിന്റെ മക്കളും സഹോദരനും സുഹൃത്തുക്കളും വെള്ളിയാഴ്ച രാവിലെ ബിനോയിയുടെ പണിക്കന് കുടിയിലെ വീട്ടിലെത്തി. രണ്ടടിയോളം മണ്ണ് മാറ്റിയപ്പോഴാണ് സ്ത്രീയുടെ കൈ കണ്ടെത്താനായത്.സിന്ധുവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അടുക്കളത്തറയില്‍ കുഴിച്ചുമൂടി അടുക്കളയുടെ തറ പുനര്‍നിര്‍മിച്ചെന്നാണ് നിഗമനം. പിന്നീട് തറയില്‍ ചാരം വിതറി പഴയ തറയാണെന്ന് വരുത്തി. ഇളയമകന് വീട്ടില്‍ വന്നപ്പോള്‍തന്നെ അടുക്കളത്തറയുടെ രൂപം മാറിയിരിക്കുന്നതായി മനസ്സിലാക്കിയിരുന്നു. ഇത് ബിനോയിയോട് കുട്ടി ചോദിച്ചപ്പോള്‍ ഇയാള്‍ ക്ഷുഭിതനായി. ഇതാണ് സംശയം ജനിപ്പിക്കാന്‍ ഇടയാക്കിയത്
മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അടുക്കളയില്‍ കുഴിച്ചുമൂടിയത്. അന്വേഷണമുണ്ടായാല്‍ പൊലീസ് നായ മണം പിടിച്ചെത്താതിരിക്കാന്‍ കുഴിയിലാകെ മുളക് പൊടി വിതറിയിരുന്നു. വസ്ത്രം പൂര്‍ണമായും മാറ്റിയിരുന്നു.
മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയായ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി .
