കുന്ദമംഗലം മണ്ഡലത്തില്‍ ആംബുലന്‍സുകൾ വാങ്ങുന്നതിന് 15.5 ലക്ഷം രൂപ അനുവദിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് ഇതിനായുള്ള തുക ലഭ്യമാക്കുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് 7.5 ലക്ഷം രൂപയും പെരുവയല്‍
ഗ്രാമപഞ്ചായത്തിലെ എ.കെ.ജി ചാരിറ്റബിള്‍ സൊസൈറ്റിക്ക് 8 ലക്ഷം രൂപയുമാണ് ആംബുലൻസുകൾ വാങ്ങുന്നതിന് അനുവദിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *