നാടിനെ നടുക്കിയ വിനീത കൊലക്കേസി പ്രതി രാജേന്ദ്രന് വധശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷ വിധിച്ചത്. 2022 ഫെബ്രുവരി 6 നാണ് കൊലപാതകം നടന്നത്. വിനീതയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല കവരുന്നതിനായിരുന്നു കൊലപാതകം നടത്തിയത്.പ്രതിയ്ക്കും പ്രോസിക്യൂഷനും പറയാനുള്ളത് കേട്ടശേഷമാണ് വിധി പറഞ്ഞത്. 70 വയസുള്ള അമ്മയെ പരിചരിക്കണമെന്നും പഠിച്ച് അഭിഭാഷകനായി പാവങ്ങള്‍ക്കു നിയമസഹായം നല്‍കണമെന്നും പ്രതി രാജേന്ദ്രന്‍ കോടതിയെ അറിയിച്ചു.രാജേന്ദ്രൻ കുറ്റക്കാരനെന്ന് ഏപ്രിൽ 10ന് കോടതി കണ്ടെത്തിയിരുന്നു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *