കോഴിക്കോട് അതിരൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മേയ് 25ന് സ്ഥാനമേറ്റെടുക്കും. സിറ്റി സെന്റ് ജോസഫ്സ് ചര്‍ച്ച് ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ വൈകിട്ട് മൂന്നിനാണ് സ്ഥാനാരോഹണ ചടങ്ങ്. മെത്രാന്‍മാരും വിശിഷ്ട വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കും.രൂപത, അതിരൂപതയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ആഘോഷവുമുണ്ടാകും. മലബാറിന്റെ മാതൃരൂപതയായ കോഴിക്കോടിന് 102 വർഷത്തെ ചരിത്രമുണ്ട്. കേരള ലത്തീൻ കത്തോലിക്കാ സഭയിൽ മൂന്നാമത്തെ അതിരൂപതയാണിത്. വരാപ്പുഴ അതിരൂപതയെ വിഭജി ച്ച് കണ്ണൂർ, സുൽത്താൻപേട്ട്, കോഴിക്കോട് രൂപതകളെ ഒരുമിപ്പിച്ചാണ് പുതിയ അതിരൂപതയ്ക്ക് രൂപം നൽകിയിട്ടുള്ളത്. 2012 മുതലാണ് ഡോ. ചക്കാലക്കൽ രൂപത ബിഷപ്പായി പ്രവർത്തിച്ചു വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *