കൊല്ലം: കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിന് മകനെ പൊള്ളലേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ.കാരന്മൂട് സ്വദേശി വിൻസു കുമാറിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.പൊള്ളലേറ്റ കുട്ടിക്ക് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകി.കൂട്ടുകാരോടൊത്ത് കളിക്കാൻ പോയതിനാണ് 11കാരനോട് അച്ഛന്റെ ക്രൂരത. കളിച്ച ശേഷം തിരികെ വീട്ടിൽ എത്തിയ കുട്ടിയെ ഗ്യാസ് അടുപ്പിൽ വെച്ച ഇരുമ്പ് കമ്പി കൊണ്ട് പൊള്ളലേൽപ്പിച്ചു എന്നാണ് പരാതി.
കുട്ടിയുടെ ഇടത് തുടയിലും കാൽമുട്ടിന് താഴെയും സാരമായി പൊള്ളേറ്റു. തുടർന്ന് മകനും അമ്മയും പത്തനാപുരം പൊലീസ് സ്റ്റേഷനിൽ എത്തി വിൻസു കുമാറിനെതിരെ പരാതി നൽകി.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വിൻസു കുമാർ നേരത്തെയും കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ പതിനൊന്നുകാരന് ചികിത്സയും കൗൺസിലിംങും നൽകുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *