ജമ്മു കശ്മീരിൽ സാമൂഹിക പ്രവർത്തകൻ ഗുലാം റസൂല്‍ മഗ്രേയെ (45) ഭീകരർ വെടിവച്ചു കൊന്നു. ഭീകരർ ഗുലാമിനെ വീട്ടിൽകയറിയാണ് വെടിവച്ചതെന്നാണ് പ്രാഥമിക വിവരം.ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് ഗുലാം റസൂല്‍ മഗ്രേയ്ക്ക് വെടിയേറ്റത്. വയറിലും ഇടത് കൈയിലും വെടിയേറ്റ ഗുലാമിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രണത്തിനു പിന്നിലെ ലക്ഷ്യം വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *