ജാർഖണ്ഡ് നിയമസഭയ്ക്കകത്ത് നമസ്‌കാരമുറി ആരംഭിച്ചതിൽ പ്രതിഷേധവുമായി ബിജെപി. സഭാ കെട്ടിടത്തിൽ ഹനുമാൻ ക്ഷേത്രത്തിനും സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എമാര്‍ സ്പീക്കർ രബീന്ദ്രനാഥ് മാത്തോയെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡ് നിയമസഭാ കെട്ടിടത്തിനകത്ത് നമസ്‌കാരത്തിനായി പ്രത്യേക മുറി അനുവദിച്ചത്. ഇതോടെയാണ് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ജാർഖണ്ഡ് മുക്തി മോർച്ച(ജെഎംഎം) സർക്കാർ പ്രീണനരാഷ്ട്രീയം കളിക്കുകയാണെന്നും നടപടി മതധ്രുവീകരണത്തിനിടയാക്കുമെന്നും ബിജെപി ആരോപിച്ചു. സർക്കാരിന്റെ മതധ്രുവീകരണ ശ്രമങ്ങളെ ബിജെപി കൈയുംകെട്ടി നോക്കിനിൽക്കില്ലെന്ന് മുൻ മുഖ്യമന്ത്രി രഘുബർ ദാസ് വ്യക്തമാക്കി. ഒരു മതത്തിനും എതിരല്ല ഞങ്ങൾ. ഭരണഘടനപ്രകാരം രാജ്യത്ത് എല്ലാവർക്കും സ്വന്തം ഇഷ്ടപ്രകാരമുള്ള വിശ്വാസം പുലർത്താൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഇതോടൊപ്പം തന്നെ പാർലമെന്റും നിയമസഭകളുമെല്ലാം ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായാണ് പരിഗണിക്കപ്പെടുന്നത്. അവ ഏതെങ്കിലും പ്രത്യേക മതങ്ങൾക്കുള്ളതല്ല. അതുകൊണ്ട്, നിയമസഭാ സ്പീക്കർ നമസ്‌കാരത്തിന് സ്ഥലം അനുവദിക്കുകയാണെങ്കിൽ ഹനുമാൻ ക്ഷേത്രം നിർമിക്കാനുമുള്ള സ്ഥലവും വേണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു-റാഞ്ചിയിൽനിന്നുള്ള ബിജെപി എംഎൽഎയായ സിപി സിങ് പ്രതികരിച്ചു. നിയമസഭയിലെ ആകെ 82 അംഗങ്ങളിൽ നാലുപേരാണ് മറ്റു മതങ്ങളിൽനിന്നുള്ളവർ. ബാക്കിയുള്ള നിയമസഭാ സാമാജികരെല്ലാം ഹിന്ദുക്കളാണ്. ഇതിനുപുറമെ ഹിന്ദുവിശ്വാസികളായ നിരവധി സഭാജീവനക്കാരുമുണ്ട്. അതിനാൽ, ഞങ്ങൾക്കുകൂടി പ്രാർത്ഥിക്കാനായി ഹനുമാൻ ക്ഷേത്രം വേണമെന്ന് ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ബിജെപി വിമർശനങ്ങൾ ഹേമന്ത് സോറൻ തള്ളിക്കളഞ്ഞിട്ടുണ്ട്. സ്പീക്കറും എംഎല്‍എമാരുടെ ആവശ്യം പരിഗണിച്ചിട്ടില്ല. 2014 മുതൽ 2019 വരെ ബിജെപി ഭരണകാലത്ത് സഭാകെട്ടിടത്തിനകത്ത് നമസ്‌കാരത്തിന് സ്ഥലം അനുവദിച്ചതു ചൂണ്ടിക്കാട്ടി ജെഎംഎം നേതാക്കള്‍ ബിജെപി വിമർശനങ്ങള്‍ പൊള്ളയാണെന്നും കുറ്റപ്പെടുത്തി.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
