
സംസ്ഥാനത്ത് വിവിധ വകുപ്പുകളുടെ തലവന്മാരായ ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, വനംവകുപ്പ് മേധാവി ഗംഗാ സിംഗ്, കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ, ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ, ഫുട്ബോൾ താരവും പോലീസ് ഡെപ്യൂട്ടി കമാൻഡറുമായി ഐ.എം വിജയൻ എന്നിവരാണ് സർവീസിൽ നിന്ന് വിരമിക്കുന്നത്.ശാരദ മുരളീധരന്‍ ഒഴിയുമ്പോള്‍ എ.ജയതിലക് സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയാകും.
