മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ കക്ഷികളായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സ്വത്ത് അനധികൃതമായി സംവദിച്ചതാണെങ്കില്‍ അന്വേഷണം നടക്കേണ്ടതല്ലേ എന്ന് ജസ്റ്റിസ് ദീപാങ്കര്‍ദത്ത ചോദിച്ചു. അഴിമതി നിരോധന നിയമപ്രകാരമല്ല എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി. നിയമത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് നടപടി സ്റ്റേ ചെയ്തത്.കേസില്‍ കെഎം എബ്രഹാമിനെതിരായ നടപടി സിബിഐ കടുപ്പിച്ചിരുന്നു. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയ സിബിഐ കെ എം എബ്രഹാമിന്റെ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാനും തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *