വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടര്‍ന്ന് പാക്കിസ്ഥാന്‍. നിയന്ത്രണരേഖയില്‍ ഒന്‍പതാം ദിവസവും പാക്ക് വെടിവയ്പ്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യയുടെ തിരിച്ചടി ഉറപ്പായിരിക്കെ സംഘര്‍ഷം ലഘുകരിക്കാന്‍ സുഹൃദ രാജ്യങ്ങളുടെ സഹായം തേടി പാക്കിസ്ഥാന്‍. ഇടപെടണമെന്ന് സൗദി അറേബ്യയോടും യുഎഇയോടും അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ തിരിച്ചടി പരിമിതമാകണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ആവശ്യപ്പെട്ടു. മേഖലയാകെ സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന തരത്തിലാവരുത് തിരിച്ചടിയെന്നാണ് ജെ.ഡി. വാന്‍സിന്റെ നിലപാട്. സ്വന്തം മണ്ണിലെ ഭീകര ഇല്ലാതാക്കാന്‍ പാക്കിസ്ഥാന്‍ സഹകരിക്കണമെന്നും ജെ.ഡി.വാന്‍സ് പറഞ്ഞു.

അതിനിടെ കൂടുതല്‍ പാക്കിസ്ഥാനി ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യ വിലക്കി. ക്രിക്കറ്റര്‍മാരായ വസീം അക്രം, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ അക്കൗണ്ടുകള്‍ ഇതില്‍ ഉള്‍പ്പെടും. പാക്കിസ്ഥാന്‍ വാര്‍ത്താ വെബ്‌സൈറ്റുകള്‍ക്കും ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തി. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *