കണ്ണൂര്‍: കരിവെള്ളൂരില്‍ വിവാഹദിവസം വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു. കൊല്ലം സ്വദേശി ആര്‍ച്ച എസ് സുധിയുടെ സ്വര്‍ണമാണ് മോഷണം പോയത്.മെയ് ഒന്നിനാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് ഭര്‍തൃ വീട്ടിലെത്തിയപ്പോഴാണ് മോഷണം.
വൈകുന്നേരം ചടങ്ങുകള്‍ക്ക് ശേഷം സ്വര്‍ണാഭരണങ്ങള്‍ അഴിച്ചുവെച്ച് അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നാണ് ആര്‍ച്ച പറയുന്നത്. വെള്ളിയാഴ്ച രാവിലെ അലമാര തുറന്ന് നോക്കിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ പരാതി നല്‍കി.
പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സ്ഥലത്ത് വിശദമായ പരിശോധനയും തെളിവെടുപ്പും നടത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.
