ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ കനത്ത ഏറ്റുമുട്ടല്‍. ഏഴിടങ്ങളില്‍ ഷെല്ലാക്രമണം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ അതിര്‍ത്തിയിലെ മൂന്ന് വീടുകള്‍ക്ക് തീപിടിച്ചു. ഉറി സലാമാബാദിലെ വീടുകള്‍ക്കാണ് തീപിടിച്ചത്.

പൂഞ്ച്, രജൗരി, കുപ്വാര മേഖലയിലും ഷെല്ലിങ്ങുണ്ടായി. ഒമ്പത് പ്രദേശവാസികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അതിനിടെ, ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇന്ത്യന്‍ വ്യോമസേന ഏറ്റെടുത്തു. രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. ബിക്കാനീറിലും ബാര്‍മറിലും സ്‌കൂളുകള്‍ അടച്ചു. ജോധ്പൂര്‍ വിമാനത്താവളം അടച്ചു. ഇന്ത്യയുടെ തിരിച്ചടിയില്‍ ബഹാവല്‍പൂരിലും മുരിദ്കെയിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *