കുന്ദമംഗലം ടൗണിലെ എല്ലാ കടകളും തുറക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലാ കലക്ടറുമായി വ്യാപാരികൾ ചർച്ച നടത്തി
കുന്ദമംഗലത്തെ നിലവിലെ അവസ്ഥ ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവരെ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച്ച സന്ദർശിച്ച് അറിയിക്കാൻ നേരത്തെ നടന്ന യോഗത്തിൽ ധാരണയായിരുന്നു.
കുന്ദമംഗലം അങ്ങാടി ഉൾപ്പെടുന്ന വാർഡുകളിലെ കോവിഡ് കേസുകൾ ഉള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടയിൻമെൻറ് ഏരിയകളായി തിരിച്ചു കുന്ദമംഗലം അങ്ങാടിയിലെ എല്ലാ കടകളും മുഴുവൻ സമയവും പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവിശ്യം.
കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് അനുമതിയില്ലാതെ വ്യാപാരികൾ കടകൾ തുറന്നിരുന്നു.

കളക്ടറുമായുള്ള ചർച്ചയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ വി അനിൽകുമാർ, വ്യാപാരിവ്യവസായി ഏകോപന സമിതി നേതാക്കളായ മുസ്തഫ സഫീന,എം ബാബു മോൻ , വ്യാപാരി വ്യവസായി സമിതി നേതാക്കളായ ഒ വേലായുധൻ ബഷീർ നീലാറമ്മൽ എന്നിവർ പങ്കെടുത്തു.മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കളക്ടർ ഉറപ്പ് നൽകിയതായി നേതാക്കൾ അറിയിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *