കോയമ്പത്തൂരില്‍ ഓടുന്ന കാറില്‍ നിന്നും യുവതിയുടെ മൃതദേഹം പുറത്തേക്ക് വലിച്ചെറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. അര്‍ധനഗ്നമായ നിലയിലായിരുന്നു അവിനാശി റോഡില്‍ മൃതദേഹം കിടന്നത്.ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നാലെ എത്തിയ വാഹനങ്ങള്‍ മൃതദേഹത്തില്‍ കയറിയിറങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ ചില ബൈക്ക് യാത്രക്കാരാണ് നടുറോഡില്‍ അര്‍ധനഗ്നയായനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം കാറില്‍കൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്.

മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. യുവതിയുടെ തലയോട് തകര്‍ന്ന് നിലയിലാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് എസ്.യു.വി കാറില്‍ നിന്നാണ് മൃതദേഹം വലിച്ചെറിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പീലാമേട് പൊലീസ് പറഞ്ഞു.

അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *