
കായിക പ്രേമികൾക്ക് ആശ്വാസം.ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഒരാഴ്ചയായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 മുതൽ പുനരാരംഭിക്കുന്നു.ഇന്നലെ രാത്രിയോടെയാണ് ബിസിസിഐ പുതുക്കിയ ഷെഡ്യൂൾ പുറത്തുവിട്ടത്. 6 വേദികളിലായാണ് അവശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കുക. ഫൈനൽ ജൂൺ 3നാണ് നിശ്ചയിച്ചിരിക്കുന്നത്.
