കോട്ടയം: കാപ്പി തിളപ്പിക്കുന്നതിനിടെ അടുക്കളയില്‍ ഉപയോഗിക്കുന്ന തുണിയില്‍ നിന്ന് തീ പടര്‍ന്ന് വീട്ടമ്മക്ക് ദാരുണാന്ത്യം. കാരാപ്പുഴ സ്വദേശിനി വെള്ളനാട്ട് അംബിക കുമാരി (69) ആണ് മരിച്ചത്. ഗ്യാസ് അടുപ്പില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ പാത്രം ഇറക്കിവെക്കാന്‍ ഉപയോഗിച്ചിരുന്ന തുണിയില്‍ നിന്ന് തീ പടരുകയായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

മറിയപ്പള്ളി മുട്ടത്തെ സഹോദരിയുടെ മകന്റെ വീട്ടിലാണ് അംബിക താമസിച്ചിരുന്നത്. ഇദ്ദേഹവും അംബികയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗ്യാസ് അടുപ്പില്‍ കാപ്പി തിളപ്പിക്കുന്നതിനിടെ അടുപ്പില്‍ ഉപയോഗിച്ചിരുന്ന തുണിയില്‍ നിന്ന് തീ പടരുകയായിരുന്നു. തുണി കത്തിയത് അറിയാതെ ഇവര്‍ പുറം ചൊറിഞ്ഞു. ഈ സമയം വസ്ത്രത്തിലേയ്ക്ക് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലേറ്റ അംബികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *