തെരഞ്ഞെടുപ്പ് ദിനത്തിൽ വി വി പ്രകാശിന്റെ ചിത്രം പങ്കുവെച്ച് മകൾ നന്ദന. അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് എന്ന് ഫേസ്ബുക്കിൽ കുറിച്ചു. ‘അച്ഛന്‍ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്…മിസ് യു അച്ഛാ ’, എന്നാണ് നന്ദന കുറിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിനെ പിന്നാലെ നന്ദന ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ‘ജീവിച്ചു മരിച്ച അച്ഛനേക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ഛന്’ എന്നായിരുന്നു നന്ദന അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്.
‘അച്ഛന്റെ ഓര്‍മ്മകള്‍ക് മരണമില്ല ..!
ജീവിച്ചു മരിച്ച അച്ചനെക്കാള്‍ ശക്തിയുണ്ട് മരിച്ചിട്ടും എന്റെ മനസ്സില്‍ ജീവിക്കുന്ന അച്ചന്.
ശരീരം വിട്ടുപിരിഞ്ഞെങ്കിലും
അഛ്ചന്റെ പച്ച പിടിച്ച ഓര്‍മ്മകള്‍
ഓരോ നിലമ്പൂര്‍ക്കാരുടേയും മനസില്‍ എരിയുന്നുണ്ട്.’അതൊരിക്കലും കെടാത്ത തീയായി പടര്‍ന്നുകൊണ്ടിരിക്കും.”ആ ഓര്‍മ്മകള്‍ മാത്രം മതി എന്റെ അച്ഛന് മരണമില്ലെന്ന് തെളിയിക്കാന്‍.’ എന്നായിരുന്നു നേരത്തെ നന്ദന പ്രകാശിന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *